ഡബ്ലിൻ: അന്തരിച്ച സ്ലെയിൻ കാസിൽ ഉടമയും ലോകപ്രശസ്ത സംഗീത പരിപാടികളുടെ സംഘാടനകനുമായ ലോർഡ് ഹെൻറി മൗണ്ട് ചാൾസിന്റെ സംസ്കാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത്. അദ്ദേഹത്തിന്റെ ഭൗതിക ദേഹം ബുധനാഴ്ച ( ജൂൺ 25) സംസ്കരിക്കും. ഉച്ചയ്ക്ക് 12 മണിയ്ക്ക് സ്ലെയിനിലെ സെന്റ് പാട്രിക്സ് ഓഫ് അയർലന്റലാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുക.
സംസ്കാര ചടങ്ങിന് മുന്നോടിയായി നാളെ കാസിലിൽ ഭൗതിക ദേഹം പൊതുദർശനത്തിന് വയ്ക്കും. ഇവിടെയെത്തി ആളുകൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാം. ഉച്ച കഴിഞ്ഞ് 3 മണി മുതൽ 7 മണിവരെയാണ് ആദരാഞ്ജലികൾ അർപ്പിക്കാനുള്ള സമയം. സംസ്കാര ചടങ്ങിൽ ഏറ്റവും അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുക്കുക. ജൂൺ 18 നായിരുന്നു ലോർഡ് ഹെൻറി മൗണ്ട് ചാൾസ് അന്തരിച്ചത്. ക്യാൻസർ ബാധയെ തുടർന്ന് ചികിത്സയിലിരിക്കെ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം.

