ടൈറോൺ: മദ്ധ്യവയസ്കനെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ച കേസിൽ പ്രതിയ്ക്ക് തടവ് ശിക്ഷ. ടൈറോൺ ഓഗർ സ്വദേശി സ്റ്റീഫൻ മക്കോർട്ടിനാണ് കോടതി 24 വർഷം ശിക്ഷവിധിച്ചത്. 2021 ഡിസംബറിൽ ആയിരുന്നു സംഭവം.
47 കാരനായ ഡാമിയൻ ഹീഗ്നി ആണ് കൊല്ലപ്പെട്ടത്. കുക്ക്സ്ടൗൺ സ്വദേശിയായ അദ്ദേഹത്തെ കൊന്ന് കഷ്ണങ്ങളാക്കിയ ശേഷം കപ്പാഗ് റിസർവോയറിൽ ഉപേക്ഷിക്കുകയായിരുന്നു. ഡാമിയനെ കാണാതായതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണം തുടരുന്നതിനിടെ റിസർവോയറിൽ നിന്നും ഹീഗ്നിയുടെ മൃതദേഹഭാഗങ്ങൾ 2022 ജൂലെെയിൽ കണ്ടെത്തുകയായിരുന്നു.
Discussion about this post

