ലിമെറിക്ക്: ചികിത്സാ പിഴവിനെ തുടർന്ന് കുഞ്ഞ് മരിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് ലിമെറിക്കിലെ യൂണിവേഴ്സിറ്റി മെറ്റേർണിറ്റി ഹോസ്പിറ്റൽ. ഹൈക്കോടതിയിൽ നൽകിയ കത്തിലാണ് ക്ഷമാപണം. രോഗനിർണയം നടത്തുന്നതിലെ കാലാതാമസമാണ് കുഞ്ഞിന്റെ മരണത്തിന് കാരണം ആയതെന്ന് ആശുപത്രി വ്യക്തമാക്കി.
16 ആഴ്ച പ്രായമുള്ള ആൺ കുഞ്ഞിനാണ് ജീവൻ നഷ്ടമായത്. 2021 ജനുവരിയിൽ ആയിരുന്നു സംഭവം. സംഭവത്തിൽ കുട്ടിയുടെ മാതാവ് എച്ച്എസ്ഇയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുകയായിരുന്നു. ഇ കോളി മെനിഞ്ചൈറ്റിസ് ബാധിച്ചതിനെ തുടർന്നായിരുന്നു കുഞ്ഞ് മരിച്ചത്.
Discussion about this post

