ഡബ്ലിൻ: അയർലന്റിന്റെ പടിഞ്ഞാറൻ തീരത്ത് കടൽ പക്ഷികളിൽ പക്ഷിപ്പനി ബാധ കണ്ടെത്തി. ഇതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ കർഷകർക്ക് കൃഷിവകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കഴിഞ്ഞ മൂന്ന് ആഴ്ചകളായി പക്ഷികളിൽ വകുപ്പ് നിരീക്ഷണം നടത്തിവരികയായിരുന്നു.
കൃഷിവകുപ്പ് മന്ത്രി മാർട്ടിൻ ഹെയ്ഡൻ ആണ് ഇക്കാര്യം അറിയിച്ചത്. കടൽ പക്ഷികൾ വ്യാപകമായി ചാകുന്നതായി കൃഷിവകുപ്പിന് വിവരം ലഭിച്ചിരുന്നു. ഇതിനിടെ കെറി, ക്ലെയർ, ഗാൽവേ കൗണ്ടികളിലെ തീരങ്ങളിൽ ഇവയുടെ ജഡങ്ങൾ അടിഞ്ഞു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിൽ രണ്ട് സന്ദർഭങ്ങളിലായി പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചു. കെറിയിലും ഗാൽവേയിലും ഓരോ കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post

