ഡബ്ലിൻ: അയർലൻഡിൽ കിടക്ക ക്ഷാമത്തെ തുടർന്ന് ട്രോളികളിൽ ചികിത്സ തേടുന്നവരുടെ ഏറ്റവും പുതിയ വിവരങ്ങൾ പുറത്ത്. നിലവിൽ 483 പേരാണ് വിവിധ ആശുപത്രികളിലായി ട്രോളികളിൽ ചികിത്സയിൽ കഴിയുന്നത് എന്നാണ് ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ വ്യക്തമാക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പേർക്ക് കിടക്ക ലഭിക്കാത്തത് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലാണ്.
483 രോഗികളിൽ 304 പേർ എമർജൻസി വിഭാഗത്തിലാണ് ചികിത്സയിൽ കഴിയുന്നത്. 179 പേർ മറ്റ് വിഭാഗങ്ങളിൽ പ്രവേശിക്കപ്പെട്ടവരാണ്. യുഎച്ച്എല്ലിൽ 56 പേരാണ് ട്രോളികളിൽ ചികിത്സയിൽ കഴിയുന്നത്. 52 പേർക്കാണ് കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ കിടക്ക ലഭിക്കാനുള്ളത്.
Discussion about this post

