ഡബ്ലിൻ: അയർലന്റിലെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ലൈംഗിക ചൂഷണം വർദ്ധിക്കുന്നു. അന്തേവാസികൾ ലൈംഗിക ഉപദ്രവത്തിന് ഇരയായ കേസിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് മെന്റൽ ഹെൽക്ക് കമ്മീഷന്റെ വാർഷിക റിപ്പോർട്ടിൽ പറയുന്നത്. മറ്റ് കുറ്റകൃത്യങ്ങളും കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
2022 ൽ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ അന്തേവാസികളെ ലൈംഗികമായി ഉപദ്രവിച്ചത് സംബന്ധിച്ച് 12 പരാതികളാണ് ഉയർന്നത്. എന്നാൽ 2023 ൽ ഇത് 42 ആയി. കഴിഞ്ഞ വർഷം 76 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Discussion about this post

