ഡബ്ലിൻ: അയർലന്റിലടക്കം ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ച് ആഗോള കമ്പനിയായ പ്രൈമാർക്ക്. യുകെ, യുഎസ് എന്നിവിടങ്ങളിലായി 50 ജീവനക്കാരെയും ഡബ്ലിനിൽ 100 ജീവനക്കാരെയുമാണ് കമ്പനി പിരിച്ചുവിടുന്നത്. ഇവർക്ക് പകരമായി ഇന്ത്യയിൽ നിന്നുള്ള ജീവനക്കാരെ അയർലന്റിൽ പെന്നിസ് എന്ന് അറിയപ്പെടുന്ന പ്രൈമാർക്ക് നിയമിക്കും.
മുംബൈയിലെ ആക്സെഞ്ചറുമായി ചേർന്ന് പ്രവർത്തിക്കാനാണ് പ്രൈമാർക്കിന്റെ തീരുമാനം. ഇതിന്റെ ഭാഗമായിട്ടാണ് ജീവനക്കാരെ നീക്കുന്നത്. ഡബ്ലിനിൽ പ്രൈമാർക്കിൽ 1500 ഐറിഷ് പൗരന്മാർ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ ഏഴ് ശതമാനം പേരെയാണ് നീക്കുന്നത്. അതേസമയം പ്രൈമാർക്കിന്റെ നീക്കം വലിയ ചർച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്.
Discussion about this post

