ഡബ്ലിൻ: അയർലന്റിൽ ലോംഗ് കോവിഡ് ബാധിച്ച ആരോഗ്യപ്രവർത്തകർക്ക് അനുവദിച്ച പേയ്ഡ് ലീവ് സ്കീം നീട്ടി. വർഷാവസാനം വരെയാണ് സ്കീം നീട്ടിയത്. ലേബർ കോടതിയുടെ ശുപാർശയെ തുടർന്നാണ് ആരോഗ്യവകുപ്പിന്റെ നടപടി.
മുൻനിശ്ചയിച്ചത് പ്രകാരം പേയ്ഡ് ലീവ് ജൂൺ 30 ഓടെ അവസാനിക്കും. ഇപ്പോഴും ആരോഗ്യപ്രവർത്തകരിൽ രോഗം തുടരുന്നതിനാൽ വിവിധ യൂണിയനും ലേബർ അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും പദ്ധതി നീട്ടണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സർക്കാർ ഇതിന് വഴങ്ങിയില്ല. ഇതോടെ കോടതിയെ സമീപിക്കുകയായിരുന്നു. നിലവിൽ 159 ആരോഗ്യപ്രവർത്തകരാണ് പദ്ധതിയിൽ തുടരുന്നത്. ഇവരെ പബ്ലിക് സർവ്വീസ് സിക്ക് ലീവ് സ്കീമിലേക്ക് മാറ്റണമെന്നും കോടതി നിർദ്ദേശിച്ചു.
Discussion about this post

