ഡബ്ലിൻ: സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലിന്റെ ആദ്യ മേയർ അവാർഡ് സ്വന്തമാക്കി പ്രമുഖ സാംസ്കാരിക സംഘടനയായ ‘ മലയാളം’. സംഘടനാ ഭാരവാഹികൾക്ക് മേയർ ബേബി പേരെപ്പാടൻ പുരസ്കാരം കൈമാറി. ഒരു വർഷം നീണ്ട മികച്ച പ്രവർത്തനങ്ങളാണ് സംഘനടയെ പുരസ്കാരത്തിന് അർഹമാക്കിയത്.
കൗൺസിൽ ഹാളിൽ നടന്ന പരിപാടിയിൽ ആയിരുന്നു പുരസ്കാര ദാനം. വ്യക്തിഗത വിഭാഗത്തിൽ മലയാളത്തിന്റെ ഭാരവാഹി കൂടിയായ അജിത് കേശവന് ആയിരുന്നു പുരസ്കാരം.
Discussion about this post

