Author: sreejithakvijayan

ടിപ്പററി: ടിപ്പററി – ലോയിസ് അതിർത്തിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. 22 വയസ്സുള്ള കോൾം ലിഞ്ച് ഒ’സള്ളിവൻ ആണ് മരിച്ചത്. യുവാവിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള ഏർപ്പാടുകൾ പുരോഗമിക്കുകയാണ്. ലാവോയിലെ ബല്ലാഗ്മോറിലാണ് സള്ളിവൻ താമസിക്കുന്നത്. ടിപ്പററിയിലെ റോസ്‌ക്രിയ സ്വദേശിയാണ് അദ്ദേഹം. വ്യാഴാഴ്ചയാണ് അദ്ദേഹത്തെ വഴിയരികിൽ നിന്നും അവശനിലയിൽ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ അറിയുന്നവർ പോലീസുമായി ബന്ധപ്പെടണമെന്ന നിർദ്ദേശമുണ്ട്.

Read More

ഡബ്ലിൻ: അയർലന്റിൽ വരും ദിവസങ്ങളിൽ ചൂട് കൂടുമെന്ന് മെറ്റ് ഐറാൻ. അന്തരീക്ഷ താപനില 22 ഡിഗ്രിവരെ ഉയരാം. അതേസമയം വെയിലും മഴയും ഇടകലർന്ന കാലാവസ്ഥയാകും ഈ വാരാന്ത്യത്തിലും അടുത്ത ആഴ്ചയും അനുഭവപ്പെടുക. വാരാന്ത്യത്തിൽ പലയിടങ്ങളിലും ഒറ്റപ്പെട്ട മഴ ലഭിക്കാം. ഇതിനൊപ്പം മൂടൽ മഞ്ഞും പ്രതീക്ഷിക്കുന്നുണ്ട്. വെള്ളിയാഴ്ച മേഘാവൃതമായ അന്തരീക്ഷം ആകും അയർലന്റിൽ അനുഭവപ്പെടുക. ഇടയ്ക്ക് മഴയും ലഭിക്കും. ഇന്ന് പടിഞ്ഞാറ്, വടക്ക്- പടിഞ്ഞാറ് ഭാഗത്ത് മഴ കനക്കാൻ സാദ്ധ്യതയുണ്ട്. 17 മുതൽ 22 ഡിഗ്രി സെൽഷ്യസ് വരെ താപനില അനുഭവപ്പെടും. ഈർപ്പമുള്ള കാലാവസ്ഥയാകും പകൽ സമയം ഉണ്ടാകുക. തെക്ക് പടിഞ്ഞാറ് ഭാഗത്ത് കാറ്റും. കിഴക്കൻ മേഖലയിൽ ചൂട് കൂടുതലായും അനുഭവപ്പെടും.

Read More

ഡബ്ലിൻ: മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നവരുടെ സംരക്ഷണത്തിനായി പോയവർഷം നിരവധി നടപടികൾ സ്വീകരിച്ചതായി മെന്റൽ ഹെൽത്ത് കമ്മീഷൻ. വാർഷിക റിപ്പോർട്ടിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉള്ളത്. രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന 20 കേന്ദ്രങ്ങളിലെ രോഗികൾക്കും മാനസിക ബുദ്ധിമുട്ട് നേരിടുന്ന മറ്റുളളവർക്കുമായി 31 നടപടികൾ സ്വീകരിച്ചുവെന്നാണ് റിപ്പോർട്ടിൽ ഉള്ളത്. അതേസമയം എച്ച്എസ്ഇയുടെ പ്രവർത്തനങ്ങളുടെ പോരായ്മയെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. കഴിഞ്ഞ വർഷം മാനസിക കേന്ദ്രങ്ങളുടെ ചട്ടലംഘനം സംബന്ധിച്ച് 366 പരാതികൾ ലഭിച്ചു. ആറ് കേന്ദ്രങ്ങൾ മാത്രമാണ് പൂർണമായും ചട്ടങ്ങൾ പാലിച്ച് പ്രവർത്തിച്ചത്. എയ്ഡൻസ് റെസിഡൻഷ്യൽ ഹെൽത്ത് കെയർ യൂണിറ്റ്, ആഷ്‌ലിൻ സെന്റർ, കാരൈഗ് മോർ സെന്റർ, ഗ്രാൻജ്‌മോർ വാർഡ്, സെന്റ് ഒട്ടെറൻസ് ഹോസ്പിറ്റൽ, സെന്റ് പാട്രിക്‌സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Read More

ഡബ്ലിൻ: ട്രെയിൻ റൂട്ടുകളിൽ മതിയായ കാറ്ററിംഗ് സർവ്വീസ് ഇല്ലാത്തതിനെ വിമർശിച്ച് ഫിയന്ന ഫെയിൽ സെനേറ്റർ ഒല്ലി ക്രോ. പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളിൽ എല്ലാ ട്രെയിൻ റൂട്ടുകളിലും കാറ്ററിംഗ് സൗകര്യമില്ലാത്ത ഓരേയൊരു രാജ്യം അയർലന്റാണ്. ഇതൊരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കൊറോണയ്ക്ക് ശേഷം ഭൂരിഭാഗം റൂട്ടുകളിലും അയർലന്റ് റെയിൽവേ കാറ്ററിംഗ് സേവനം നിർത്തിയിരുന്നു.  ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വിമർശനം. അയർലന്റിലെ പൊതുഗതാഗതം കൂടുതൽ മെച്ചപ്പെട്ടതാക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. ഇതിനായി ബജറ്റിൽ പ്രത്യേക സഹായവും അനുവദിക്കാറുണ്ട്. എന്നാൽ ഇതേസമയം ട്രെയിൻ യാത്രികർക്ക്  ഒരു ചായയോ കാപ്പിയോ ലഭിക്കാത്ത സ്ഥിതിവിശേഷം ഉണ്ട്. ഏറെ കാലമായി ഇത് യാത്രികർ സഹിക്കുന്നു. എത്രയും വേഗം ഇതിനെതിരെ സർക്കാർ നടപടി സ്വീകരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read More

ഗാൽവെ: ഗാൽവെയിലെ ആരോഗ്യ – സാങ്കേതിക മേഖലയ്ക്കായി ദശലക്ഷം യൂറോയുടെ നിക്ഷേപം. ഗാൽവെയിൽ ആക്‌സിലറേറ്റിംഗ് റിസർച്ച് ടു കൊമേഴ്ഷ്യലൈസേഷൻ (എആർസി) ഹബ്ബ് യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടി 34 മില്യൺ യൂറോയുടെ നിക്ഷേപമാണ് നടത്തുന്നത്. ആരോഗ്യരംഗത്തെ പ്രശ്‌നങ്ങൾക്ക് അതിവേഗം പരിഹാരം കാണുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. സർക്കാരും, യൂറോപ്യൻ റീജിയണൽ ഡെവലപ്‌മെന്റ് ഫണ്ടുമാണ് നിക്ഷേപം നടത്തുക. പുതിയ പദ്ധതിയിൽ യൂണിവേഴ്‌സിറ്റി ഓഫ് ഗാൽവെ, അറ്റ്‌ലാന്റിക് ടെക്‌നോളജി യൂണിവേഴ്‌സിറ്റി, ആർസിഎസ്‌ഐ യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിൻ ആന്റ് ഹെൽത്ത് സയൻസ് എന്നിവ ഉൾപ്പെട്ടിട്ടുണ്ട്. കൂടുതൽ ഗവേഷണങ്ങൾക്കായുള്ള 23 പദ്ധതികൾക്കും സഹായം അനുവദിച്ചിട്ടുണ്ട്.

Read More

ഡബ്ലിൻ: ഡബ്ലിനിൽ വീടിനുള്ളിൽ മദ്ധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. ഇതിന്റെ ഭാഗമായി വീട്ടിലെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസമാണ് ജെയിംസ് ജെയ്ക് ബെർണി എന്ന 50 കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബെർണിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് വ്യക്തമാക്കി. ഇയാളുടെ അയൽവാസികളുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പിതാവിനൊപ്പമായിരുന്നു ഇയാൾ താമസിച്ചിരുന്നത് എന്നാണ് പ്രദേശവാസികളിൽ നിന്നും പോലീസിന് ലഭിച്ച വിവരം. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു ബെർണിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബാൽഗഗഡിയിലെ ഫോക്‌സ്‌ഡെൻ ഡ്രൈവിൽ ആണ് അദ്ദേഹം താമസിക്കുന്നത്.

Read More

കോർക്ക്: കോർക്കിലെ വാഹനയാത്രികരെ ബുദ്ധിമുട്ടിച്ച് റോഡിലെ കുഴികൾ. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ റോഡിലെ കുഴിയുമായി ബന്ധപ്പെട്ട് 14,000 പരാതികളാണ് കോർക്ക് സിറ്റി- കൗണ്ടി കൗൺസിലുകൾക്ക് ലഭിച്ചത്. മറ്റ് കൗണ്ടികളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ പരാതികൾ ഉയർന്നിരിക്കുന്നത് കോർക്കിൽ നിന്നാണ്. പരാതികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം ഡബ്ലിനാണ്. റോഡിലെ കുഴികൾ സംബന്ധിച്ച് 5,000 പരാതികളാണ് അധികൃതർക്ക് ഡബ്ലിനിൽ നിന്നും ലഭിച്ചത്. കെറിയിൽ നിന്നും 4,500 പരാതികളും, ലിമെറിക്കിൽ നിന്നും 4232 പരാതികളും ഉയർന്നു. കൗണ്ടി മീത്തിൽ റോഡിലെ കുഴി സംബന്ധിച്ച് 3,366 പരാതികളാണ് ഉയർന്നിരിക്കുന്നത്. 2022 ന് ശേഷം അയർലന്റിൽ റോഡിലെ കുഴികളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ട്. 2022 നും 2024 നും ഇടയിൽ പരാതികളുടെ എണ്ണത്തിൽ 92 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടെന്നാണ് കണക്കുകൾ. 2022 ൽ രാജ്യത്ത് ആകമാനം 10,212 പരാതികൾ ഉയർന്നപ്പോൾ 2024 ൽ ഇത് 19,618 ആയി .

Read More

ഡബ്ലിൻ: അയർലന്റിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് നേട്ടമേകി ഗോൾഫ്. അയർലന്റിൽ പ്രായപൂർത്തിയായ 10 ൽ ഒരാൾ ഗോൾഫ് കളിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഗോൾഫ് വഴി പ്രതിവർഷം 717 മില്യൺ യൂറോ രാജ്യത്തിന്റെ ഖജനാവിൽ എത്തുന്നുണ്ട്. ഇതിന് പുറമേ കായികയിനം 15,600 തൊഴിലവസരങ്ങളും ഒരുക്കുന്നു. ഗോൾഫ് സംഘടനകളുടെ കൂട്ടായ്മയായ ആർ&എയുമായി സഹകരിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. ഗോൾഫ് തൊഴിൽ, നികുതി വരുമാനം, എന്നിവയ്ക്ക് നൽകുന്ന പ്രയോജനങ്ങൾ ആയിരുന്നു പഠനവിധേയം ആക്കിയത്. കൊറോണയ്ക്ക് ശേഷം ഗോൾഫ് ടൂറിസത്തിന്റെ പ്രാധാന്യവും പങ്കാളിത്തവും വർദ്ധിച്ചിട്ടുണ്ട്.

Read More

ഡബ്ലിൻ: അയർലന്റിലെ ആശുപത്രികളിൽ കിടക്കകൾ ലഭിക്കാതെ 400 ലധികം പേർ. ഇന്ന് രാവിലത്തെ കണക്കുകൾ പ്രകാരം 419 രോഗികൾക്കാണ് കിടക്കകൾ ആവശ്യമായുള്ളത്. ഇവരെ ട്രോളികളിൽ ചികിത്സിച്ചുവരികയാണെന്ന് ഐറിഷ് നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ (ഐഎൻഎംഒ) അറിയിച്ചു. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ മാത്രം 100 ലധികം രോഗികൾക്ക് കിടക്കകൾ ആവശ്യമായിട്ടുണ്ട്. 103 രോഗികളാണ് ഇവിടെ കിടക്ക കാത്ത് കഴിയുന്നത്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ഗാൽവെയിൽ 52 രോഗികളും , ലെറ്റർകെന്നി യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ 31 രോഗികളും കിടക്ക ലഭിക്കാതെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

Read More

ഡബ്ലിൻ/ ഭരണിക്കാവ്: ഓസ്‌കർ ട്രാവൽസ് എംഡി വിനോദ് പിള്ളയുടെ ഭാര്യാ പിതാവ് അന്തരിച്ചു. ഭാര്യ രേണുവിന്റെ പിതാവ് വിജയൻ പിള്ളയാണ് മരിച്ചത്. 84 വയസ്സായിരുന്നു. റി.ട്ട കൃഷിവകുപ്പ് ഓഫീസറാണ് അദ്ദേഹം. ഭാര്യ- പ്രഭ കുമാരി. മക്കൾ റാണി, രേണു. മരുമക്കൾ ബിനുരാജ്, വിനോദ്.

Read More