ജെറുസലേം ; ഇസ്രായേലിനെതിരെ ഹിജാബ് വലിച്ചെറിഞ്ഞ് ഇസ്ലാം സ്ത്രീകളുടെ പ്രതിഷേധം . അൽ-അഖ്സ പള്ളിയെ പിന്തുണച്ച് തുർക്കിയിലെ മുസ്ലീം സ്ത്രീകളാണ് പ്രതിഷേധം നടത്തിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട് . ഇസ്രായേൽ സർക്കാർ പലസ്തീനിലെ അൽ-അഖ്സ പള്ളിയിൽ നിസ്ക്കാരം നിരോധിച്ചതാണ് പ്രതിഷേധത്തിന് കാരണം . ഇത് ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്കിടയിൽ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.
തുർക്കിയിലെ ചരിത്ര നഗരമായ ഇസ്താംബൂളിലെ ഫാത്തിഹ് പള്ളിയിൽ ലൈലത്തുൽ ഖദ്ർ (ശബ്-ഇ-ഖദ്ർ) രാത്രിയിൽ ധാരാളം ആളുകൾ പ്രാർത്ഥിക്കാൻ ഒത്തുകൂടിയിരുന്നു . പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രാർത്ഥിക്കാൻ ഈ പള്ളിയിൽ സൗകര്യമുണ്ട്. ലൈലത്തുൽ ഖദ്ർ ദിനത്തിൽ പുരുഷന്മാർ പള്ളിയുടെ താഴത്തെ ഭാഗത്തും സ്ത്രീകൾ മുകൾ ഭാഗത്തുമാണ് പ്രാർത്ഥന നടത്തിയത്.
പ്രാർത്ഥനകൾ അവസാനിച്ചപ്പോൾ, കഴിഞ്ഞ 17 ദിവസമായി അൽ-അഖ്സ പള്ളി അടച്ചിട്ടതിൽ ചില സ്ത്രീകൾ പ്രതിഷേധിച്ചു. താഴെ പ്രാർത്ഥിക്കുന്ന പുരുഷന്മാർക്ക് നേരെ അവർ ശിരോവസ്ത്രം വലിച്ചെറിഞ്ഞു. “അൽ-അഖ്സ പള്ളി മുസ്ലീങ്ങളുടെ അഭിമാനമാണ്; അതിനെ സംരക്ഷിക്കുക, സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കുക” എന്ന് ഉറക്കെ വിളിച്ച് പറഞ്ഞായിരുന്നു പ്രതിഷേധം.
ഇസ്രായേലിനെതിരെ നടപടിയെടുക്കാനും അൽ-അഖ്സ പള്ളി വീണ്ടും തുറക്കാനും ഇന്ത്യയും തുർക്കിയും ഉൾപ്പെടെ ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്ന് ഇടപെടൽ വേണമെന്നാണ് ആവശ്യം. ഇതിനായി പാകിസ്ഥാൻ മുന്നിട്ടിറങ്ങണമെന്നും ഇസ്ലാമിസ്റ്റുകൾ പറയുന്നു.

