വിക്ലോ: വിക്ലോ കൗണ്ടിയിലെ ബ്ലെസിംഗ്ടണിന് സമീപം ഉണ്ടായ വാഹനാപകടത്തിന്റെ വിശദാംശങ്ങൾക്കായി പൊതുജന സഹായം തേടി പോലീസ്. സംഭവത്തെക്കുറിച്ച് അറിയാവുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ 60 കാരി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്.
എൻ81ൽ രാത്രി ഏകദേശം 11.30 ഓടെയാണ് അപകടം ഉണ്ടായത്. 11.15 നും 11.45 നും ഇടയിൽ ഇതുവഴി പോയ വാഹന യാത്രികർ ഡാഷ് ക്യാമുകൾ പരിശോധിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു. കേസിനെ സഹായിക്കുന്ന വിവരങ്ങളും ദൃശ്യങ്ങളും കൈവശമുള്ളവർ എത്രയും വേഗം ബാൾട്ടിങ്ലാസ് ഗാർഡ സ്റ്റേഷനുമായി 059 6482 610 എന്ന നമ്പറിലോ ഗാർഡ കോൺഫിഡൻഷ്യൽ ലൈനുമായി 1800 666 111 എന്ന നമ്പറിലോ ഏതെങ്കിലും ഗാർഡ സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് നിർദ്ദേശിച്ചു.

