ഡബ്ലിൻ: യൂറോപ്യൻ രാജ്യങ്ങളിൽ ചൂട് വർദ്ധിക്കുന്നു. വരും ദിവസങ്ങളിൽ ഫ്രാൻസ് ഉൾപ്പെടെയുളള വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ ഉഷ്ണതരംഗത്തിന് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. താപനില 40 ഡിഗ്രിവരെ ഉയരാൻ സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇക്കുറി വേനൽ ആരംഭിച്ചതിന് പിന്നാലെയുള്ള ആദ്യ ഉഷ്ണതരംഗമാണ് ഇത്.
പാരിസ്, ബെൽജിയം, നെതർലന്റ്സ് എന്നിവിടങ്ങളിലാണ് താപനില പതിവിലധികം ഉയരുക. പാരിസിൽ താപനില 40 ഡിഗ്രിവരെ ഉയരാമെന്നാണ് പ്രവചനം. അതിനാൽ ഈഫൽ ടവർ സന്ദർശിക്കാൻ ടിക്കറ്റ് എടുക്കാത്തവർ യാത്ര മാറ്റിവയ്ക്കണം എന്നാണ് നിർദ്ദേശം.
പോർച്ചുഗലിൽ വേനൽക്കാലത്ത് 33 ഡിഗ്രിവരെ താപനില ഉയരാറുണ്ട്. എന്നാൽ ഇക്കുറി താപനില 43 ഡിഗ്രിവരെ ഉയരുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം കഠിനമായ ചൂടും ഉഷ്ണതരംഗവും കാട്ടുതീയെക്കുറിച്ചുള്ള ആശങ്കയ്ക്കും കാരണമായിട്ടുണ്ട്.

