ന്യൂറി: ന്യൂറി സിറ്റിസെന്ററിലെ കെട്ടിടത്തിൽ തീടിപിത്തം. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. അഞ്ച് അഗ്നിശമനസേനാ യൂണിറ്റുകൾ എത്തി തീ അണച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒഴിഞ്ഞു കിടക്കുന്ന കെട്ടിടത്തിൽ ആയിരുന്നു തീപിടിത്തം ഉണ്ടായത്. അതിനാൽ ആളപായമില്ല. കെട്ടിടത്തിന് നാശനഷ്ടം ഉണ്ടായിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Discussion about this post

