ബെൽഫാസ്റ്റ്: സ്കോട്ട്ലന്റിൽ നിന്നും വടക്കൻ അയർലന്റിൽ നിന്നും ലഭിച്ച മൃതദേഹ ഭാഗങ്ങൾ ഒരാളുടേത് എന്ന് സൂചന. ഇതോടെ സ്കോട്ട്ലന്റ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കഴിഞ്ഞ മാസം 10 ന് ആയിരുന്നു പ്രെസ്റ്റിക്വ് ബീച്ചിൽ നിന്നും ശരീര ഭാഗം ലഭിച്ചത്.
സ്കോട്ട്ലന്റിന് പുറത്തുള്ള ആരോ ആണ് കൊല്ലപ്പെട്ടിരിക്കുന്നത് എന്നാണ് സ്കോട്ട്ലന്റ് പോലീസിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ സ്കോട്ട്ലന്റിന് പുറത്തുള്ള തിരോധാന കേസുകൾ കേന്ദ്രീകരിച്ചാകും അന്വേഷണം.
ഇതേ മൃതദേഹത്തിന്റെ മറ്റൊരു ഭാഗം ഡൗൺ കൗണ്ടിയിലെ മില്ലിസ്ലെയിൽ നിന്നുമാണ് കണ്ടെടുത്തത്. മെയിൽ ആയിരുന്നു ഇവിടെ നിന്നും മൃതദേഹഭാഗം കണ്ടുകിട്ടിയത്.
Discussion about this post

