ആൻഡ്രിം: ആൻഡ്രിം കൗണ്ടിയിൽ വീടിനുള്ളിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരു മരണം. 50 വയസ്സുള്ള പുരുഷനാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. ബാലിമണിയിലെ മെയിൻ സ്ട്രീറ്റ് പ്രദേശത്ത് ആയിരുന്നു തീപിടിത്തം ഉണ്ടായത്. വീട്ടിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട് പ്രദേശവാസികൾ വിവരം ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. ഫയർ എൻജിൻ എത്തി തീ അണച്ച് അദ്ദേഹത്തെ വേഗം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Discussion about this post

