ഡബ്ലിൻ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സോഷ്യൽ ഹൗസിംഗ് പ്രൊജക്ടുകൾ ഇനി മുതൽ ഒറ്റഘട്ട അംഗീകാര പ്രക്രിയയിലേക്ക്. ഭവനമന്ത്രി ജെയിംസ് ബ്രൗൺ ആണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ നാല് ഘട്ട അംഗീകാര പ്രക്രിയയായിരുന്നു സോഷ്യൽ ഹൗസിംഗ് പ്രൊജക്ടുകൾക്ക് ഉണ്ടായിരുന്നത്.
പദ്ധതികൾ വേഗത്തിൽ പൂർത്തീകരിക്കുക ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. ഇനി മുതൽ എല്ലാ ഹൗസിംഗ് പ്രൊജക്ടുകൾക്കും നിർദ്ദിഷ്ട ഡിസൈൻ ലേ ഔട്ടുകളും സ്പെസിഫിക്കേഷനുകളും നിർബന്ധമാക്കും.
നിലവിൽ 8 മില്യൺ യൂറോയിൽ താഴെ മൂല്യവും പരമാവധി 25 യൂണിറ്റുകളുമുള്ള ചെറിയ പ്രൊജക്ടുകൾക്ക് മാത്രമാണ് ഒറ്റ ഘട്ട പ്രക്രിയ സാധ്യമായിരുന്നത്. ഇതാണ് ഇപ്പോൾ എല്ലാ പദ്ധതികളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്.
Discussion about this post

