കോർക്ക്: കോർക്കിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധിക ദമ്പതികളെ തിരിച്ചറിഞ്ഞു. മൈക്കൾ, ആൻ ഒ സള്ളിവൻ എന്നിവരാണ് മരിത്. ഇരുവർക്കും 80 വയസ്സ് ആണ് പ്രായം. കോർക്കിലെ ഗ്ലൗണ്ടൗണിലെ വീടിന്റെ ടെറസിന് സമീപം ആയിരുന്നു ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം വൈകീട്ടാണ് ഇരുവരുടെയും മരണ വിവരം പുറത്ത് അറിഞ്ഞത്. വീട്ടിലെത്തിയ ബന്ധുവാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഇവരുടെ മൃതദേഹം കോർക്കിലെ യൂണിവേഴ്സിറ്റി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂ.
Discussion about this post

