ഡബ്ലിൻ: ഈ വാരാന്ത്യത്തിൽ അയർലന്റിൽ കഠിനമായ ചൂട് അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ. വെള്ളി, ശനി ദിവസങ്ങളിലാകും അയർലന്റിൽ താപനില ഏറ്റവും ഉയർന്ന നിലയിൽ എത്തുക. രണ്ട് ദിവസങ്ങളിലും താപനില 28 ഡിഗ്രിവരെ രേഖപ്പെടുത്താമെന്ന് മെറ്റ് ഐറാൻ വ്യക്തമാക്കി.
മേഘാവൃതമായ കാലാവസ്ഥയാണ് ഇന്ന് വടക്ക്, തെക്ക്-പടിഞ്ഞാറ് മേഖലയിൽ രാവിലെ അനുഭവപ്പെടുക. നേരിയ ചാറ്റൽ മഴയും ലഭിക്കും. പിന്നീട് വെയിൽ അനുഭവപ്പെടും. ഇന്ന് 20 മുതൽ 25 ഡിഗ്രിവരെയാണ് താപനില അനുഭവപ്പെടുക. അതേസമയം വടക്ക്- പടിഞ്ഞാറ് മേഖലയിൽ തണുപ്പുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നു.
Discussion about this post

