ഡബ്ലിൻ: അയർലന്റിൽ കുടിയേറ്റ വിരുദ്ധരുടെ പ്രതിഷേധം. പ്രതിഷേധക്കാർ ലെയിൻസ്റ്റർ ഹൗസിന് മുൻപിൽ ഒത്തുകൂടി. ഇന്നലെ ഉച്ചയോടെ ഉണ്ടായ പ്രതിഷേധത്തെ തുടർന്ന് മോൾസ് വർത്ത്സ്ട്രീറ്റ് അടയ്ക്കുകയും ടിഡിമാർ, ജോലിക്കാർ എന്നിവരടങ്ങുന്നവർക്ക് പ്രധാന വാതിലിലൂടെ പുറത്തേയ്ക്ക് കടക്കാൻ കഴിയാതെ വരികയും ചെയ്തു.
ഐറിഷ് പതാകകളും കയ്യിലേന്തിയായിരുന്നു കുടിയേറ്റവിരുദ്ധർ പ്രതിഷേധിച്ചത്. മുദ്രാവാക്യങ്ങളും ഇവർ മുഴക്കി. ഡബ്ലിനിലെ ഒ കോണൽ സ്ട്രീറ്റിൽ നിന്നായിരുന്നു ഇവരുടെ പ്രതിഷേധം ആരംഭിച്ചത്. പിന്നീട് ലെയിൻസ്റ്റർ ഹൗസിന് മുൻപിൽ ഇവർ സമ്മേളിക്കുകയായിരുന്നു.
Discussion about this post

