ഡബ്ലിൻ: അയർലന്റിൽ മാനസിക പരിചരണത്തിനായി കുട്ടിയ്ക്ക് കാത്തിരിക്കേണ്ടിവന്ന കാര്യം സ്ഥിരീകരിച്ച് ഹെൽത്ത് സർവ്വീസ് എക്സിക്യൂട്ടീവ്. ചരിചരണത്തിനായുള്ള കാത്തിരിപ്പ് സമയം സംബന്ധിച്ച് പുതിയ കണക്കുകൾ എച്ച്എസ്ഇ പുറത്തുവിട്ടു. 13.5 വർഷമാണ് കുട്ടി മാനസിക പരിചരണം ലഭിക്കുന്നതിനുള്ള വെയിറ്റിംഗ് ലിസ്റ്റിൽ തുടർന്നത്.
കുട്ടിയ്ക്ക് 13.5 വർഷക്കാലം പരിചരണത്തിനായി കാത്തിരിക്കേണ്ടിവന്നതായി സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി വക്താവാണ് ചൊവ്വാഴ്ച പാർലമെന്റിൽ വ്യക്തമാക്കിയത്. ഇതിന് പിന്നാലെ സംഭവം വലിയ വിവാദം ആകുകയായിരുന്നു. ഡബ്ലിൻ സ്വദേശിയ്ക്കാണ് പരിചരണത്തിനായി 706 ആഴ്ചകൾ കാത്തിരിക്കേണ്ടിവന്നത്. ഗാൽവെയിൽ ഒരു കുട്ടിയ്ക്ക് പരിചരണത്തിനായി 500 ആഴ്ചകൾ കാത്തിരിക്കേണ്ടിവന്നു. ഡബ്ലിനിൽ മറ്റൊരു കുട്ടിയ്ക്ക് 502 ആഴ്ചയും മീത്തിൽ ഒരു കുട്ടിയ്ക്ക് 452 ആഴ്ചയുമാണ് കാത്തിരിക്കേണ്ടിവന്നിട്ടുള്ളത്.

