ഡബ്ലിൻ: കോളേജ് ഫീസുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. ലെയിൻസ്റ്റർ ഹൗസിന് മുൻപിൽ വിദ്യാർത്ഥികൾ പ്രതിഷേധവുമായി തടിച്ച് കൂടി. വിഷയത്തിൽ കൂടുതൽ വ്യക്തത വേണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.
കോളേജ് ഫീസ് 500 യൂറോ ആക്കണമെന്ന് ആവശ്യപ്പെട്ട് ഡെയിലിൽ പ്രമേയം കൊണ്ടുവരാൻ ഒരുങ്ങുകയാണ് സിൻ ഫെയിൻ പാർട്ടി. ഇതിനിടെയാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. നിലവിൽ 2000 യൂറോയാണ് കോളേജ് ഫീസ് ഇനത്തിൽ വിദ്യാർത്ഥികൾക്ക് നൽകേണ്ടിവരുന്നത്. എന്നാൽ ഇത് 1000 യൂറോ വർദ്ധിപ്പിച്ച് 3000 യൂറോ ആക്കി മാറ്റുമെന്നാണ് സർക്കാർ പറയുന്നത്.
Discussion about this post

