ഡബ്ലിൻ: അയർലന്റിലെ അമേരിക്കൻ കമ്പനികളിൽ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കും. അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്സ് ആണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുത്തത്. 60 ശതമാനം ബഹുരാഷ്ട്ര കമ്പനികളിലും അടുത്ത വർഷത്തോടെ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം.
ഡബ്ലിനിൽ നടക്കുന്ന യുഎസ് സ്വാതന്ത്ര്യദിന പരിപാടിയ്ക്ക് മുന്നോടിയായി അയർലന്റിലെ അമേരിക്കൻ കമ്പനികളിൽ നിന്നും ചേംബർ ഓഫ് കൊമേഴ്സ് പ്രതികരണങ്ങൾ തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തൊഴിലാളികളുടെ എണ്ണം വർദ്ധിപ്പിക്കുന്നത്. അയർലന്റിനെ മികച്ച നിക്ഷേപ കേന്ദ്രമായിട്ടാണ് കമ്പനികൾ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ വരും വർഷങ്ങളിൽ കൂടുതൽ നിക്ഷേപം നടത്താൻ ഇവർ തയ്യാറെടുക്കുന്നുവെന്നാണ് സർവ്വേയിലെ വെളിപ്പെടുത്തൽ. ഇതോടെയാണ് തൊഴിൽശക്തി വർദ്ധിപ്പിക്കാൻ ആലോചിക്കുന്നത്.

