ഡബ്ലിൻ: വിശ്വാസ് മിസ്റ്റർ ആന്റ് മിസ് മലയാളി അയർലന്റ് 2025 ൽ ജേതാക്കളായി ഐറിഷ് മലയാളികളായ വിമലും നീനയും. ശക്തമായ മത്സരത്തിനൊടുവിലാണ് വിമൽ മിസ്റ്റർ മലയാളി അയർലന്റും നീന മിസ് മലയാളി അയർലന്റും ആയത്. തോമസ്, സ്നേഹ എന്നിവർ ഫസ്റ്റ് റണ്ണർ അപ്പും, രാഹുൽ, അർലിൻ എന്നിവർ സെക്കന്റ് റണ്ണർ അപ്പും ആയി. കപ്പിൾ ഷോയിൽ 13 ദമ്പതികളാണ് മാറ്റുരച്ചത്.
താലയിലെ സയന്റോളജി കമ്യൂണിറ്റി സെന്ററിൽ ആയിരുന്നു ആവേശോജ്ജ്വലമായ പരിപാടി അരങ്ങേറിയത്. സിനിമാ താരം മെറീന മൈക്കിൾ, ഗിബീസ് ഫാഷൻസിലെ ഗിബി അയൺ, മിസിസ് ഇന്ത്യ വേൾഡ് വൈഡ് ശ്വേതാ ദാസ് എന്നിവർ പരിപാടിയിൽ മുഖ്യാതിഥികളായി എത്തി. ഓഡിയൻസ് പോളിലൂടെ പോപ്പുലർ കപ്പിളായി ലിൻസൻ, നീന എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
Discussion about this post

