വിക്ലോ: 2009 ലെ കൊലക്കേസുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 40 വയസ്സുള്ള യുവതിയാണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
26 കാരനും മൂന്ന് കുട്ടികളുടെ പിതാവുമായ റോസ്ഹിൽ സ്വദേശി സ്റ്റീവൻ ഒ മീയാരയാണ് കൊല്ലപ്പെട്ടത്. 2009 ആറിന് കാണാതായ യുവാവിന്റെ മൃതദേഹം അഞ്ച് മാസങ്ങൾക്ക് ശേഷം ബാലിഡോണൽ വുഡ്സിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തതിൽ വെടിയേറ്റാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായി. ഇതോടെ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
Discussion about this post

