ഡബ്ലിൻ: അയർലന്റിൽ ഇക്കുറി പ്രത്യേക പരിഗണന ആവശ്യമുള്ള 200 ലധികം കുട്ടികൾ സ്കൂൾ വിദ്യാഭ്യാസം നേടുന്നതിൽ നിന്നും പുറത്ത്. സെപ്തംബറിൽ സ്കൂൾ തുടങ്ങാനിരിക്കെ 260 കുട്ടികൾക്ക് ഇനിയും അഡ്മിഷൻ ലഭിച്ചിട്ടില്ലെന്നാണ് വിവരം. ഡെയിലിൽ പീപ്പിൾ ബിഫോർ പ്രോഫിറ്റ് ടിഡി പോൾ മർഫിയാണ് ഈ വിഷയം ഉന്നയിച്ചത്.
മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്ന് പോൾ മർഫി പറഞ്ഞു. കുട്ടികളുടെ പ്രധാന അവകാശമാണ് വിദ്യാഭ്യാസം. എന്നാൽ അത് നിഷേധിക്കുന്നു. എല്ലാ കുട്ടികൾക്കും ഉചിതമായ സ്കൂൾ സൗകര്യം ഒരുക്കണമെന്നും മർഫി ആവശ്യപ്പെട്ടു.
Discussion about this post

