കോർക്ക്: സമ്മാനത്തുക കെെപ്പറ്റി യൂറോമില്യൺസ് ജാക്ക്പോട്ട് ജേതാവ്. കുടുംബ സമേതം എത്തിയായിരുന്നു അദ്ദേഹം 250 മില്യൺ യൂറോ കൈപ്പറ്റിയത്. വിജയം ഞെട്ടിപ്പിച്ചുവെന്ന് തുക വാങ്ങിയതിന് പിന്നാലെ കുടുംബം പറഞ്ഞു. അതേസമയം ഇവർ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
ജാക്ക്പോട്ട് നേടി ഒരു മാസത്തിന് ശേഷമാണ് വിജയികൾ തുക ശേഖരിക്കുന്നത്. ഏറ്റവും ഉയർന്ന തുക യൂറോമില്യൺസ് ജാക്ക്പോട്ടിലൂടെ സ്വന്തമാക്കിയ കുടുംബം കൂടിയാണ് ഇവർ. കോർക്കിലെ ക്ലിഫോർഡ്സ് സെന്ററിൽ നിന്നായിരുന്നു ഇവർ ടിക്കറ്റ് എടുത്തത്.
Discussion about this post

