കോർക്ക്: കോർക്കിൽ പ്രധാന ലഹരി ഇടപാടുകാരന് ജയിൽശിക്ഷ വിധിച്ച് കോടതി. 32 കാരനും കിസ്കീം സ്വദേശിയുമായ ക്രിസ്റ്റഫർ ലെയിനിനെ ആണ് കോടതി ശിക്ഷിച്ചത്. കേസിൽ ഏഴര വർഷം തടവ് ശിക്ഷയാണ് ഇയാൾക്ക് വിധിച്ചിരിക്കുന്നത്.
കോർക്ക് സർക്യൂട്ട് ക്രിമിനൽ കോടതിയുടേത് ആണ് നടപടി. മേഖലയിലെ പ്രധാന ലഹരി ഇടപാടുകാരനാണ് ക്രിസ്റ്റഫർ. ഇയാളുടെ വീട്ടിൽ നിന്നും 44,000 യൂറോയുടെ കൊക്കെയ്ൻ പിടിച്ചെടുത്ത കേസിലാണ് ഇപ്പോൾ ജയിൽ ശിക്ഷ വിധിച്ചിരിക്കുന്നത്. 2022 നവംബർ 11 ന് ആയിരുന്നു ഈ സംഭവം ഉണ്ടായത്.
ക്രിസ്റ്റഫറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആയിരുന്നു ലഹരി വസ്തു പിടിച്ചെടുത്തത്. ഇതിന് പിന്നാലെ ഇയാളുടെ വീട് പോലീസ് സീൽ ചെയ്തിരുന്നു. ലഹരി വിറ്റതിന് ഇയാൾക്കെതിരെ നിരവധി കേസുകളാണ് നിലവിലുള്ളത്.

