ഡബ്ലിൻ: ലഹരി കേസിൽ 52 കാരന് തടവ് ശിക്ഷ വിധിച്ച് കോടതി. 15 വർഷം തടവാണ് പ്രതിയും നഗരത്തിലെ പ്രധാന ലഹരി ഡീലറുമായ ആൻഡ്രൂ പെൻഡറിന് കോടതി വിധിച്ചത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കൂടിയാണ് ആൻഡ്രൂ.
9 മില്യൺ യൂറോ വിലവരുന്ന ലഹരി വസ്തുക്കളും 1 മില്യൺ യൂറോ പണവും പിടിച്ചെടുത്ത കേസിലാണ് ശിക്ഷാവിധി. ഡബ്ലിനിലെ മയക്കുമരുന്ന് ശൃംഖലയുടെ പ്രധാന കണ്ണിയാണ് ആൻഡ്രൂ എന്ന് പോലീസ് കോടതിയിൽ അറിയിച്ചു. ഇതിന് പുറമേ ഇയാൾ കള്ളപ്പണം വെളുപ്പിക്കൽ ശൃംഖലയിലെ പ്രധാനികൂടിയാണ്.
Discussion about this post

