വിക്ലോ: വളർത്ത് മൃഗങ്ങളെ കൈവശം വയ്ക്കുന്നതിന് യുവതിയ്ക്ക് വിലക്കേർപ്പെടുത്തി കോടതി. 22 കാരിയായ സാറ കുള്ളനാണ് ആർക്ലോ ജില്ലാ കോടതി വിലക്കേർപ്പെടുത്തിയത്. നായ്ക്കളെ പരിചരിക്കുന്നതിൽ വീഴ്ചവരുത്തിയതിനെ തുടർന്നാണ് യുവതിയ്ക്ക് വിലക്കേർപ്പെടുത്തിയത്. 30 വർഷത്തേയ്ക്കാണ് വിലക്ക്.
കഴിഞ്ഞ വർഷം ഏപ്രിലിൽ ആയിരുന്നു യുവതിയ്ക്കെതിരെ കേസ് എടുത്തത്. വളർത്ത് നായ്ക്കൾക്ക് വേണ്ടത്ര ഭക്ഷണം പോലും യുവതി നൽകിയിരുന്നില്ല. ഇത് സംബന്ധിച്ച് മൃഗസംരക്ഷണ അധികൃതർക്ക് അയൽവാസികളിൽ ഒരാളിൽ നിന്നും വിവരം ലഭിച്ചിരുന്നു. ഇതോടെ അധികൃതർ എത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
രണ്ട് നായ്ക്കളാണ് യുവതിയ്ക്ക് ഉണ്ടായിരുന്നത്. രണ്ട് നായ്ക്കളും മെലിഞ്ഞ് ഉണങ്ങിയ നിലയിൽ ആയിരുന്നു. ഏഴ് കിലോ മാത്രമാണ് നായ്ക്കൾക്ക് ഭാരം ഉണ്ടായിരുന്നത്. ഇതോടെ യുവതിയ്ക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.

