ക്ലെയർ: കൗണ്ടി ക്ലെയറിൽ ജോലിയ്ക്കിടെ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് യുവാവ് മരിച്ചു. 40 വയസ്സുകാരനാണ് മരിച്ചത്. ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം.
എന്നിസ്റ്റിമോണിലെ കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനിടെ താഴേയ്ക്ക് വീഴുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. വീഴ്ചയിൽ സാരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശാസ്ത്രീയ പരിശോധനകൾക്കായി സംഭവസ്ഥലം പോലീസ് സീൽ ചെയ്തു.
Discussion about this post

