ഡബ്ലിൻ: 10 വർഷങ്ങൾക്ക് മുൻപ് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ഒരാൾ അറസ്റ്റിൽ. 40 വയസ്സുള്ള യുവാവാണ് അറസ്റ്റിലായത്. 2005 ൽ നടന്ന ഇയോയിൺ മക്കാർത്തിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
ക്ലോണ്ടാൽക്കിനിലെ ആഷ്വുഡ് പാർക്ക് സ്വദേശിയാണ് ഇയോയിൺ. 2005 നവംബർ നാലിനാണ് ഇയോയിൺ കൊല്ലപ്പെടുന്നത്. തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. അറസ്റ്റിലായ ആളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Discussion about this post

