ബെൽഫാസ്റ്റ്: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഇന്ന് നോർതേൺ അയർലൻഡ് സന്ദർശിക്കും. ശേഷം യുകെ- അയർലൻഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ കോർക്കിലെത്തും. ബെൽഫാസ്റ്റിൽ എത്തുന്ന സ്റ്റാർമർ രാഷ്ട്രീയ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
ബെൽഫാസ്റ്റ് കമ്യൂണിറ്റി സെന്ററിൽ ആയിരിക്കും കൂടിക്കാഴ്ച. ഇതിന് ശേഷം അദ്ദേഹം കോർക്കിൽ എത്തും. ഇവിടെ അദ്ദേഹം പ്രധാനമന്ത്രി മീഹോൾ മാർട്ടിനുമായി കൂടിക്കാഴ്ച നടത്തും. 24 മണിക്കൂർ നേരം കോർക്കിൽ ചിലവഴിക്കുന്ന സ്റ്റാർമർ നാളെ രാവിലെ ഐറിഷ്, ബ്രിട്ടീഷ് മന്ത്രിമാരെ കാണും.
Discussion about this post

