ഡബ്ലിൻ: ഡബ്ലിനിലെ കോക്ക്ടെയ്ൽ ബാറിന് തീയിട്ട സംഭവത്തിൽ പ്രതിയ്ക്ക് തടവ്. 37 വയസ്സുള്ള ക്രെയ്ഗ് ജോൺസണെ ആണ് കോടതി ശിക്ഷിച്ചത്. 2025 സെപ്തംബറിൽ ആയിരുന്നു സംഭവം.
ഡബ്ലിൻ സർക്യൂട്ട് ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ജോൺസൺ. ഇയാൾക്ക് ആറ് വർഷത്തെ ശിക്ഷയാണ് കോടതി വിധിച്ചത്. പിന്നീട് ഇതിൽ 18 മാസത്തെ തടവ് ശിക്ഷ ഇളവ് ചെയ്യുകയായിരുന്നു.
Discussion about this post

