ഫെർമനാഗ്: കൗണ്ടി ഫെർമനാഗിൽ വെടിയേറ്റ് മരിച്ചവരെ തിരിച്ചറിഞ്ഞു. 45 വയസ്സുള്ള വനേസ വൈറ്റ്, 14 കാരനായ ജെയിംസ് റട്ലെഡ്ജ്, 13 വയസ്സുകാരിയായ സാറ റട്ലെഡ്ജ് എന്നിവരാണ് മരിച്ചത്. 14 കാരനും 13 കാരിയും വസേനയുടെ മക്കളാണ്.
ഇന്നലെയായിരുന്നു അയർലന്റിനെ ഞെട്ടിച്ച വെടിവയ്പ്പ് സംഭവം ഉണ്ടായത്. ഫെർമനാഗിലെ മാഗ്വേഴ്സ്ബ്രിഡ്ജിലെ വീട്ടിൽവച്ചായിരുന്നു ഇവർക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ സാരമായി പരിക്കേറ്റ വനേസയുടെ ഭർത്താവ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്.
രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. പ്രദേശവാസിയാണ് സംഭവം പോലീസിനെ അറിയിച്ചത്. പോലീസ് എത്തിയപ്പോഴേയ്ക്കും വനേസയും മക്കളിൽ ഒരാളും മരിച്ചിരുന്നു. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ ഊർജ്ജിത അന്വേഷണം പുരോഗമിക്കുകയാണ്.

