ഡബ്ലിൻ: മിഡിൽ ഈസ്റ്റിൽ നിന്നുള്ള രണ്ടാമത്തെ ചാർട്ടേഡ് വിമാനം ഡബ്ലിനിൽ എത്തി. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് വിമാനം ഡബ്ലിൻ വിമാനത്താവളത്തിൽ എത്തിയത്. 200 ഓളം ഐറിഷ് പൗരന്മാരാണ് വിമാനത്തിൽ ഉണ്ടായത്.
വിദേശകാര്യമന്ത്രി ഹെലൻമക്കെന്റിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അബുദാബിയിൽ നിന്നാണ് 217 പേരുമായി വിമാനം എത്തിയത്. ഇതിൽ 27 പേർ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെ പൗരന്മാരാണ്. ഇന്നലെ വിമാനം ഇറങ്ങിയവരെ ഹെലൻ മക്കെന്റി രാജ്യത്തേയ്ക്ക് സ്വാഗതം ചെയ്തു. ഐറിഷ് സർക്കാരിന്റെ മിഡിൽ ഈസ്റ്റിൽ നിന്നുള്ള ആദ്യ ചാർട്ടേഡ് വിമാനം ഞായറാഴ്ച ഡബ്ലിനിൽ എത്തിയിരുന്നു.
Discussion about this post

