ഡബ്ലിൻ: സർക്കാരിന്റെ കോസ്റ്റ് ഓഫ് ലിവിംഗ് പദ്ധതികൾ ഫലം കാണുന്നു. രാജ്യത്ത് ദാരിദ്ര്യത്തിന് സാധ്യതയുള്ള ആളുകളുടെ എണ്ണം കുറയ്ക്കാൻ പദ്ധതി സഹായിച്ചുവെന്നാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് നടത്തിയ പഠനത്തിൽ വ്യക്തമാകുന്നത്. കഴിഞ്ഞ വർഷം ആയിരുന്നു സർക്കാർ കോസ്റ്റ് ഓഫ് ലിവിംഗ് പദ്ധതി നടപ്പിലാക്കിയത്.
2025 ൽ ദാരിദ്ര്യത്തിനായുള്ള സാധ്യതാ നിരക്ക് എന്നത് 12.6 ശതമാനം ആയിരുന്നു. എന്നാൽ ഇതിന് സർക്കാരിന്റെ പിന്തുണയില്ലായിരുന്നെങ്കിൽ നിരക്ക് 14.9 ശതമാനം ആകുമായിരുന്നു. അതേസമയം 2024 ൽ ദാരിദ്ര്യത്തിന് സാധ്യത എന്നത് 11.7 ശതമാനവും, 2023 ൽ 10.6 ശതമാനവും ആയിരുന്നു.
Discussion about this post

