ഡബ്ലിൻ: പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ അയർലൻഡിൽ എണ്ണവിലയിൽ വലിയ വർധനവ്. യൂറോപ്യൻ യൂണിയൻ ശരാശരിയെക്കാൾ എട്ട് മടങ്ങ് കൂടുതലാണ് അയർലൻഡിലെ എണ്ണ വില എന്നാണ് വ്യക്തമാകുന്നത്. ഫെബ്രുവരി 23 നും മാർച്ച് 2 നും ഇടയിൽ അയർലൻഡിൽ ഹോം ഹീറ്റിംഗ് ഓയിലിന്റെ വില 27.3 ശതമാനം വർധിച്ചു.
യൂറോപ്യൻ കമ്മീഷന്റെ കണക്കുകൾ പ്രകാരം ഹോം ഹീറ്റിംഗ് ഓയിൽ ലിറ്ററിന് വില 0.96 യൂറോ എന്നതിൽ നിന്നും 1.23 എന്ന നിലയിലേക്ക് ഉയർന്നിട്ടുണ്ട്. അയർലൻഡ് കഴിഞ്ഞാൽ എണ്ണവിലയിൽ ഏറ്റവും കൂടുതൽ ഉയർച്ച ഉണ്ടാകുന്നത് ഓസ്ട്രിയയിൽ ആണ്. ഓസ്ട്രിയയിൽ ഹോം ഹീറ്റിംഗ് ഓയിൽ വില 9.6ശതമാനം വർധിച്ചു.
Discussion about this post

