ഡബ്ലിൻ: അയർലൻഡിൽ നൂറിൽപ്പരം ഗവേഷണ ജോലികൾ പ്രതിസന്ധിയിൽ. റിസർച്ച് സെന്ററുകൾ വ്യാപകമായി അടച്ചുപൂട്ടുന്നതിന് പ്രതിസന്ധിയ്ക്ക് കാരണം ആകുന്നത്. 150 ഗവേഷണ ജോലികളാണ് പ്രതിസന്ധിയിൽ ആയിരിക്കുന്നത്.
ഫണ്ടിംഗ് പുതുക്കാത്തതിനെ തുടർന്നാണ് ഗവേഷണ കേന്ദ്രങ്ങൾ അടച്ചുപൂട്ടലിന്റെ വക്കിൽ ആയിരിക്കുന്നത്. ട്രിനിറ്റി കോളേജിലെ ക്രാൻ (സിആർഎഎൻഎൻ), ആംബെർ (എഎംബിഇആർ) എന്നീ സെന്ററുകൾ ഭീഷണി നേരിടുന്നവയിൽ ഉൾപ്പെടുന്നു. ഐറിഷ് ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് ആണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവച്ചത്. വിഷയത്തിൽ സർക്കാർ ഇടപെടണമെന്ന് ഐഎഫ്യുടി ആവശ്യപ്പെട്ടു.
Discussion about this post

