ഡബ്ലിൻ: അത്ലറ്റും ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവുമായ റോണി ഡെലാനി അന്തരിച്ചു. 91 വയസ്സായിരുന്നു. വാർധക്യസഹജമായ അസ്വസ്ഥതകളെ തുടർന്നായിരുന്നു മരണം. വിക്ലോ സ്വദേശിയാണ്.
1956 ൽ മെൽബണിൽ നടന്ന ഒളിമ്പിക്സിൽ 1,500 മീറ്ററിൽ ആയിരുന്നു ഡെലാനി സ്വർണം നേടിയത്. എന്ന് അദ്ദേഹത്തിന് കേവലം 21 വയസ്സ് മാത്രമായിരുന്നു പ്രായം. 3.41.2 എന്ന റെക്കോർഡ് സമയത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ മെഡൽ നേട്ടം. ആർക്ലോയിൽ ജനിച്ച് ഡബ്ലിനിൽ വളർന്ന ഡെലാനി, ക്രൂസേഡേഴ്സ് അത്ലറ്റിക് ക്ലബ്ബിലൂടെയാണ് കായിക രംഗത്ത് ഉയർന്നുവന്നത്.
Discussion about this post

