ഡബ്ലിൻ: താലയിൽ ഇന്ത്യക്കാരനായ യുവാവ് ആക്രമിക്കപ്പെട്ടതിന് പിന്നാലെ പരാതി നൽകി ഐഒസി അയർലന്റ്. പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ, ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്, അയർലന്റിലെ ഇന്ത്യൻ അംബാസിഡർ അഖിലേഷ് മിശ്ര എന്നിവർക്കാണ് പരാതി നൽകിയത്. സംഭവത്തിൽ പ്രതിഷേധം ശക്തമാക്കുമെന്ന് ഐഒസി നേരത്തെ വ്യക്തമാക്കിയിരുന്നു.
അടുത്തിടെയായി രാജ്യത്ത് ഇന്ത്യക്കാർ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ വർദ്ധിച്ചിട്ടുണ്ട്. ഇതേ തുടർന്നാണ് നടപടി ആവശ്യപ്പെട്ട് ഐഒസി രംഗത്ത് എത്തിയത്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അല്ലെങ്കിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്നും ഐഒസി അയർലന്റ് വ്യക്തമാക്കി.
Discussion about this post

