ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിലെ സ്പൈറൽ പാർക്കിംഗ് റാമ്പുകൾ പൊളിച്ച് നീക്കുന്നതിനുള്ള അനുമതി നിഷേധിച്ചു. പ്ലാനിംഗ് കമ്മീഷനാണ് അനുമതി നിഷേധിച്ചത്. വിമാനത്താവളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലത്താണ് റാമ്പുകൾ സ്ഥിതിചെയ്യുന്നതെന്ന നിരീക്ഷണത്തെ തുടർന്നാണ് നടപടി.
പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് വിമാനത്താവളം നേരത്തെ സമർപ്പിച്ച അപേക്ഷ ഫിൻഗൽ കൗണ്ടി കൗൺസിൽ തള്ളിയിരുന്നു. ഈ ശരിവയ്ക്കുകയായിരുന്നു പ്ലാനിംഗ് കമ്മീഷൻ ചെയതത്. വിമാനത്താവളത്തിന്റെ ഒന്നാം ടെർമിനലിന് സമീപമായിട്ടാണ് സ്പൈറൽ പാർക്കിംഗ് റാമ്പുകൾ ഉള്ളത്. വിമാനത്താവളത്തിന്റെ വാസ്തുവിദ്യാ പൈതൃകത്തിന്റെ ഭാഗമാണ് റാമ്പുകൾ എന്ന് പ്ലാനിംഗ് കമ്മീഷൻ അഭിപ്രായപ്പെട്ടു.
Discussion about this post

