ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ കടയിലെ ജീവനക്കാരനെ കത്തികാട്ടി ഭീഷണിപ്പെടുത്തി മോഷണം. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോൺസ്ബ്രൂക്ക് അവന്യൂവിലെ കടയിൽ ആയിരുന്നു മോഷണം നടന്നത് . മുഖം മൂടി ധരിച്ചെത്തിയ മോഷ്ടാവ് കടയിൽ അതിക്രമിച്ച് കയറി കത്തികാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. ഭയന്ന് വിറച്ച ജീവനക്കാരന് മോഷ്ടാവിനെ പ്രതിരോധിക്കാനായില്ല. ഇതിനിടെ ഇയാൾക്കൊപ്പം മുഖം മറച്ച് എത്തിയ മറ്റൊരാൾ പണവും പുകയില ഉത്പന്നങ്ങളും മോഷ്ടിക്കുകയായിരുന്നു. ശേഷം ഇരുവരും അവിടെ നിന്നും രക്ഷപ്പെട്ടു. ഇതിന് പിന്നാലെ ജീവനക്കാരൻ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
Discussion about this post

