ഡബ്ലിൻ: അയർലന്റിലെ പൊതുയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ളത് നിരോധിത ചൈനീസ് നിരീക്ഷണ ക്യാമറകളെന്ന് റിപ്പോർട്ട്. വിവാരാവകാശ രേഖയിലൂടെയാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. ആശുപത്രികൾ, സർവ്വകലാശാലകൾ എന്നിവിടങ്ങളിലുൾപ്പെടെ ഈ ചൈനീസ് ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.
ഗുരുതര സുരക്ഷാ ഭീഷണി ഉയർത്തുന്ന ക്യാമറകളാണ് ചൈനയുടേത്. ഇതേ തുടർന്ന് യുകെ, അമേരിക്ക, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഈ ക്യാമറകൾ നിരോധിച്ചിട്ടുണ്ട്. എന്നാൽ അയർലന്റിൽ കോടതികളിലും പുതുതായി പ്രവർത്തനം ആരംഭിച്ച സിവിൽ ഡിഫൻസ് ആസ്ഥാനത്തുംവരെ ചൈനയുടെ ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതുൾപ്പെടെ ആയിരക്കണക്കിന് ചൈനീസ് ക്യാമറകൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്.
മറ്റ് രാജ്യങ്ങൾ നിരോധിച്ചതിന് പിന്നാലെ സുരക്ഷാവിദഗ്ധർ നിരവധി തവണ ഐറിഷ് അധികൃതർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇത് തുടർച്ചയായി അവഗണിക്കുന്ന സാഹചര്യമായിരുന്നു ഉണ്ടായത്

