ഡബ്ലിൻ/ലണ്ടൻ: കുപ്രസിദ്ധ ക്രിമിനൽ സംഘമായ കിനഹാൻ ഗ്രൂപ്പിന്റെ തലവന് പിഴ ശിക്ഷ വിധിച്ച് കോടതി. യുകെ കോടതിയാണ് തലവൻ തോമസ് കാവന് ശിക്ഷ വിധിച്ചത്. 1.1 മില്യൺ പൗണ്ടാണ് പിഴ. തുക നൽകിയില്ലെങ്കിൽ 12 വർഷം കൂടി തടവ് അനുഭവിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.
ഡബ്ലിൻ സ്വദേശിയായ കാവൻ കള്ളപ്പണം വെളുപ്പിക്കൽ കേസിലും ആയുധക്കടത്ത് കേസിലുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 2022 ൽ ലഹരിക്കടത്ത് കേസിൽ ഇയാളെ 21 വർഷം കോടതി തടവിന് ശിക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിഴയും വിധിച്ചിരിക്കുന്നത്. മൂന്ന് മാസത്തിനുള്ളിൽ 1.1 മില്യൺ പൗണ്ട് കെട്ടിവയ്ക്കാനാണ് കോടതി ഉത്തരവ്. അല്ലാത്തപക്ഷം നിലവിലെ തടവ് ശിക്ഷയ്ക്ക് പുറമേ 12 വർഷം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരും.
Discussion about this post

