ഫെർമനാഗ്: മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ ഫെർമനാഗ് വെടിവയ്പ്പിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. സംഭവം നടക്കുന്നതിന് തലേദിവസം ദുരൂഹ സാഹചര്യത്തിൽ പ്രദേശത്ത് കണ്ട കാറ് കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. കാറിനെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ ഉടൻ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
തലേദിവസം വൈകീട്ടോടെയായിരുന്നു മഗ്വിരെസ്ബ്രിഡ്ജ് മേഖലയിൽ കാറ് എത്തിയത്. സിൽവർ നിറത്തിലുള്ള മെഴ്സിഡസ് സലൂൺ കാറായിരുന്നു അത്. വൈകുന്നേരം ന്യൂടൗൺബട്ലറിലെ ക്ലോൺസ് റോഡ് ഏരിയയിലോ മാഗ്വയർസ്ബ്രിഡ്ജിനും ന്യൂടൗൺബട്ലറിനും ഇടയിലുള്ള സ്ഥലത്തോ കാറ് കണ്ടവരുണ്ടെങ്കിൽ എത്രയും വേഗം പോലീസുമായി ബന്ധപ്പെടണം എന്നാണ് നിർദ്ദേശം.
Discussion about this post

