ലൗത്ത്: ഈ പൊന്നോണക്കാലത്ത് അയർലൻഡിനെ സംഗീത ലഹരിയിലാഴ്ത്താൻ മലയാളത്തിന്റെ യുവഗായകർ. ഈ മാസം 17 ന് നടക്കുന്ന പാട്ട് മഹോത്സവം: ഫെസ്റ്റിവൽ ഒഫ് റിഥംസ് 2025 ലാണ് അവിസ്മരണീയമായ പ്രകടനവുമായി യുവ ഗായകർ എത്തുന്നത്. പരിപാടിയ്ക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.
ആർഡീ പാരിഷ് സെന്ററിൽ 17 ന് വൈകീട്ട് അഞ്ചരയോടെയാണ് പരിപാടി. മലയാളത്തിന്റെ പ്രിയ ഗായകരായ ലിബിൻ സക്കറിയ, കീർത്തന, എന്നിവരാണ് സംഗീത പരിപാടി അവതരിപ്പിക്കുക. ഇതിന് മാറ്റുകൂട്ടാൻ ചടുലതാളങ്ങളായി നയന ജോസനും ഗോകുലും എത്തും. ഒപ്പം കീതാറിസ്റ്റ് സേുമേഷ് കൂട്ടിക്കലും പങ്കെടുക്കും. പരിപാടിയിൽ രജിസ്റ്റർ ചെയ്യാൻ https://docs.google.com/forms/d/e/1FAIpQLSe2xQGHX1thM2E_fjR1Tq-S8WS6Ue5uvyMR3nmv0_6qEVOx4Q/viewform എന്ന ലിങ്ക് സന്ദർശിക്കുക.

