ഡബ്ലിൻ: അയർലന്റിൽ ഈ വാരം ചൂടുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ. ഈ ആഴ്ച മുഴുവൻ ശരാശരിയേക്കാൾ ഉയർന്ന താപനിലയാണ് അനുഭവപ്പെടുക. ഭൂരിഭാഗം ദിവസങ്ങളിലും താപനില 21 ഡിഗ്രി സെൽഷ്യസിന് മുകളിൽ ആയിരിക്കും അനുഭവപ്പെടുകയെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നുണ്ട്.
ഇന്ന് പല കൗണ്ടികളിലും നല്ല വെയിലുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. 21 ഡിഗ്രി സെൽഷ്യസ് ആയിരിക്കും ഇവിടെ താപനില. അതേസമയം പടിഞ്ഞാറൻ കൗണ്ടികളിൽ തണുപ്പുളള കാലാവസ്ഥയാകും അനുഭവപ്പെടുക. രാത്രിയോടെ താപനില കുറയും. എട്ട് മുതൽ 12 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും രാത്രി കാലങ്ങളിൽ താപനില അനുഭവപ്പെടുക.
Discussion about this post

