ഡബ്ലിൻ: അയർലന്റിലെ നാഷണൽ ചിൽഡ്രൻസ് ആശുപത്രിയിൽ (എൻസിഎച്ച്)സൗജന്യ പാർക്കിംഗ് സൗകര്യം പരിമിതമെന്ന് വിമർശനം. സൗജന്യ കാർ പാർക്കിംഗുകളുടെ എണ്ണം വർദ്ധിപ്പിക്കണം എന്നാണ് ഉയരുന്ന ആവശ്യം. നിലവിൽ 100 സൗജന്യ കാർ പാർക്കിംഗ് സ്ഥലങ്ങളാണ് ഉള്ളത്.
ആയിരം കാറുകൾ ഒരേ സമയം പാർക്ക് ചെയ്യാനുള്ള സൗകര്യം ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. ഇതിൽ 319 സ്പേസുകൾ ആശുപത്രിയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കുള്ളതാണ്. ബാക്കി 675 എണ്ണമാണ് രോഗികൾക്കും കുടുംബങ്ങൾക്കുമായി അനുവദിച്ചിട്ടുള്ളത്. ഇതിൽ 100 സ്പേസുകളാണ് സൗജന്യം. പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തോട് ആരോഗ്യമന്ത്രി ജെന്നിഫർ കരോൽ മക്നീൽ ആയിരുന്നു ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
എന്നാൽ ഇതിന് പിന്നാലെ 100 സൗജന്യ സ്പേസുകൾ മതിയാകില്ലെന്ന് സിൻ ഫെയ്ൻ നേതാവായ ഡേവിഡ് കള്ളിനാൻ വിമർശനം ഉന്നയിക്കുകയായിരുന്നു. ഇതൊരു ചെറിയ സംഖ്യയാണെന്നും പാർക്കിംഗ് സ്പേസുകൾ വർദ്ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

