ഡബ്ലിൻ: യാത്രികരുടെ എണ്ണത്തിൽ റെക്കോർഡിട്ട് റയാൻ എയർ. കഴിഞ്ഞ മാസം 20.7 മില്യൺ യാത്രികരാണ് റയാൻ എയർ വിമാനത്തിൽ യാത്ര ചെയ്തത്. ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോൾ സ്ട്രൈക്കിനിടെയാണ് ഈ നേട്ടം വിമാനക്കമ്പനി കൈവരിച്ചത് എന്നതാണ് ശ്രദ്ധേയം.
സമരത്തെ തുടർന്ന് 680 വിമാന സർവ്വീസുകളാണ് കമ്പനി റദ്ദാക്കിയത്. അതേസമയം 1,13,000 സർവ്വീസുകൾ നടത്തി. 96 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയോടെയായിരുന്നു മുഴുവൻ വിമാനങ്ങളും സർവ്വീസ് നടത്തിയത്. കഴിഞ്ഞ വർഷം ജൂലൈയിൽ 20.2 മില്യൺ ആളുകൾ ആയിരുന്നു വിമാനത്തിൽ സഞ്ചരിച്ചത്.
Discussion about this post

